ബുദ്ധമതത്തിന്റെ ചരിത്ര- വികസത്തെ കുറിച്ച് അറിയാവുന്ന ഏതാനും കാര്യങ്ങൾ പങ്കുവെയ്ക്കാം.
കേരളത്തിൽ ബുദ്ധമതം ഒരുകാലത്ത് വ്യാപകമായിരുന്നുവെന്ന് പല കേരളാ ചരിത്ര പണ്ഡിതന്മാരും സിദ്ധാന്തിക്കുന്നുണ്ട്. പക്ഷെ അതിന്റെ സാധുത സംശയാസ്പദമാണ്. ഉത്തരേന്ത്യയിൽ ഒരു കാലത്ത് ബുദ്ധ ജൈന സ്വാധീനം വളരെയധികം ഉണ്ടായിട്ടുണ്ട് എന്നതിന് രണ്ടഭിപ്രായമില്ല.. കേരളത്തിൽ അത് പോലെ ബുദ്ധമതം വ്യാപിച്ചിരുന്നുവെങ്കിൽ ഇവിടെ നിന്ന് വേണ്ടത്ര ബുദ്ധവിഗ്രഹങ്ങൾ കിട്ടണം, അതിന്റെ സ്വാധീനം ജനങ്ങളിൽ ഉണ്ടാവണം. പലരും മുന്നോട്ട് വയ്ക്കുന്ന തെളിവായ കരുമാടി കുട്ടന്റെ പ്രതിമ ബുദ്ധന്റേതല്ല. ബുദ്ധന്റെ പ്രതിമകൾ സാധാരണ നിർമ്മിക്കുന്ന രീതിയിലല്ല അതിന്റെ നില. ബുദ്ധന്റെ ശാരീരിക സവിശേഷതകളോട് സാമ്യവുമില്ല അതിന്. ഞാൻ പല മ്യൂസിയത്തിലും കേരളത്തിൽ നിന്നുള്ള പ്രാചീന ബുദ്ധ പ്രതിമയുണ്ടോ എന്നന്വേഷിച്ചു നോക്കിയിട്ടുണ്ട്. കാണാൻ കഴിഞ്ഞിട്ടില്ല.
പ്രാചീന കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്നത് ദ്രാവിഡാചാരങ്ങളാണ്. മലബാറിലെ കാവുകളും അവിടത്തെ കോഴിയറവ്, നായാട്ട് ,മദ്യ കലശം, കോമരം തുള്ളൽ തുടങ്ങിയ ആചാരങ്ങൾ ശ്രദ്ധിച്ചാൽ അത് ബോധ്യപ്പെടും. ഇതൊന്നും ബുദ്ധ സ്വാധീനത്തിന്റെ ലക്ഷണങ്ങളല്ല. വൈഷ്ണവാചാരങ്ങളോടും അതിന് സമ്യമില്ല. കേരളത്തിൽ ഇന്നത്തെ രീതിയിലുള്ള വിഗ്രഹ നിർമ്മിതിക്കും ക്ഷേത്ര നിർമ്മിതിക്കും തുടക്കമായത് എട്ടാം നൂറ്റാണ്ടിനു ശേഷവും വ്യാപകമായത് പത്താം നൂറ്റാണ്ടിനു ശേഷവുമായിരിക്കണം. അതായത് കേരളത്തിൽ ഉത്തരേന്ത്യൻ ദേവന്മാരെ ആരാധിക്കാൻ തുടങ്ങിയത് വളരെക്കാലത്തിന് ശേഷമാണ് എന്ന് സാരം. കാർബൺ ഡേറ്റിംഗ് വഴി കൂടുതൽ കാര്യങ്ങൾ തെളിയിക്കുന്നത് തെളിയിക്കാൻ ആകുമായിരിക്കണം ! അതായത് ഗുരുവായൂരും ശബരിമലയും മറ്റും വളരെ പഴയ ദ്രാവിഡൻ കാവുകളാവാനാണ് സാധ്യത. പിന്നീട് ഉത്തരേന്ത്യൻ രീതിയിലേക്ക് അത്പ രിവർത്തനപ്പെടുത്തിയതാവാം.
ഇനി ഇന്ത്യൻ പരിപ്രേക്ഷ്യത്തിൽ കാര്യങ്ങളെ സമീപിച്ചാൽ ?? പ്രത്യേകിച്ചും സാഹിത്യത്തിൽ.. ബൗദ്ധ മതസാഹിത്യത്തിന് പുറത്തുള്ള ഇന്ത്യൻ ഗ്രന്ഥങ്ങള്‍ പലതും ഏറെക്കുറെ ന്യൂനതാരഹിതനായ വ്യക്തിയായിട്ടാണ് ബുദ്ധനെ പരിചയപ്പെടുത്തുന്നത്; വിശേഷിച്ചും ഡോ ബി.ആര്‍ അംബേദ്കറിനെപ്പോലുള്ള എഴുത്തുകാര്‍. അംബേദ്ക്കറിനെ സംബന്ധിച്ചിടത്തോളം ഹിന്ദുമതത്തിന്റെ ആശയ അടിത്തറ തകര്‍ക്കാനുള്ള ഒരായുധമായിരുന്നു ബുദ്ധന്‍. അംബേദ്ക്കര്‍ക്കും ബുദ്ധനെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല എന്നുവേണം കരുതാൻ (അതുമല്ലെങ്കിൽ ജാതീയമായ കൊയ്മകൾക്കെതിരെ എറിയാനൊരു ആയുധായി അതിനെ അംബേദ്കർ സമർദ്ധമായി ഉപയോഗിച്ചു എന്ന് കരുതേണ്ടിവരും). ദീര്‍ഘകാല പഠനങ്ങള്‍ക്ക് ശേഷം അദ്ദേഹം പുല്‍കിയ ബുദ്ധമതം സ്വന്തം മസ്തിഷ്‌കസൃഷ്ടിയായ 'വേറൊരു ബുദ്ധമതം' ആയിരുന്നു. ഇന്ന് പ്രചാരത്തിലുള്ള ബുദ്ധമതശാഖകളുമായി പ്രസ്തുത മതത്തിനുള്ള ബന്ധം തീര്‍ത്തും ദുര്‍ബലമാണ്. ബുദ്ധനോടുള്ള ഇഷ്ടവും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും ബുദ്ധിസം സംബന്ധിച്ച് ആരോഗ്യകരവും വസ്തുനിഷ്ഠവുമായ ഒരു വിമര്‍ശന പദ്ധതി രൂപീകരിക്കുന്നതില്‍ നിന്ന് അംബേദ്കറിനെ തടഞ്ഞു എന്ന് വേണം മനസ്സിലാക്കാൻ.
ചരിത്രപരമായി നോക്കിയാല്‍ മറ്റ് മതനേതാക്കളെപ്പോലെയുള്ള ബൗദ്ധികവിചാരണ ബുദ്ധനോ ബുദ്ധമതത്തിനോ നേരിടേണ്ടി വന്നിട്ടില്ല. ആട്ടിയോടിക്കപ്പെട്ട മതനേതാവായി അദ്ദേഹം ഭാരതീയ വിചാരധാരകളില്‍ സര്‍വാനുകമ്പ ഏറ്റുവാങ്ങി തിളങ്ങിനിന്നു. ഹിന്ദുമത പരിഷ്‌ക്കരണ പ്രസ്ഥാനമായിരുന്നു ബുദ്ധന്റേതെന്നും ഹിന്ദുമതമാലിന്യങ്ങള്‍ അപ്പടി അദ്ദേഹത്തിന്റെ എതിര്‍പ്പിന് പാത്രമായി എന്നുമുള്ള പൊതുബോധം രൂപപ്പെട്ടു. ബുദ്ധന്‍ സാമൂഹിക പരിഷ്‌കര്‍ത്താവും വിപ്ലവകാരിയുമായിരുന്നു എന്ന കാര്യത്തില്‍ രണ്ട് പക്ഷമുണ്ടാകാനിടയില്ല. പക്ഷെ ആ മേഖലയില്‍ എത്രത്തോളം മുന്നോട്ടുപോകാന്‍ അദ്ദേഹത്തിന് സാധിച്ചു? ബുദ്ധമതത്വങ്ങള്‍ ഹൈന്ദവദര്‍ശനങ്ങളെ എത്രമാത്രം നിരാകരിക്കുന്നുണ്ട്? ഏതൊക്കെ ഹൈന്ദവ മാലിന്യങ്ങള്‍ വര്‍ജ്ജിക്കാനാണ് ബുദ്ധിസം നമ്മോട് ആവശ്യപ്പെടുന്നത്? ഉത്തരം സങ്കീര്‍ണ്ണമാണ്.
No comments:
Post a Comment