StarClicks

Make Money In 10 Genuine ways

Monday, 15 July 2019

ടാരറ്റ് കാർഡ് റീഡിംഗ്




ചിത്രങ്ങളും ചിഹ്നങ്ങളും ഉള്ള 78 കാർഡുകൾ വിശകലനം ചെയ്തുള്ള ഭാവി പ്രവചനമാണ് ടാരറ്റ് കാർഡ് റീഡിംഗ്. ഈ കാർഡുകളിലൂടെയാണ് ഒരു വ്യക്തിയുടെ, അല്ലെങ്കിൽ സംഭവത്തിന്റെ ഭൂത, വർത്തമാന, ഭാവി കാര്യങ്ങൾ കണ്ടെത്തുന്നത്. ടാരറ്റ് 22 പ്രധാന ട്രമ്പ് കാർഡുകളും 56 അപ്രധാന സ്യൂട്ട് കാർഡുകളുമായി വിഭജിച്ചിട്ടുണ്ട്. ട്രമ്പ് കാർഡുകൾ പ്രധാന സംഭവങ്ങളെ സൂചിപ്പിക്കുന്നു. സ്യൂട്ട് കാർഡുകൾ ആവട്ടെ ട്രമ്പ് കാർഡുകൾ സൂചിപ്പിക്കുന്ന സാഹചര്യങ്ങളെയോ ചെറിയ സംഭവങ്ങളെയോ ആണ് കാണിക്കുന്നത്.



ചരിത്രം

18 ആം നൂറ്റാണ്ടിനു മുമ്പേ, പുരാതന ഈജിപ്തിലെ കബല്ലാഹ് പ്രദേശങ്ങളിലാണ് ടാരറ്റ് കാർഡുകൾ പ്രചാരത്തിലുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഇപ്പോൾ ഇന്ത്യയിൽ പലയിടങ്ങളിലും ടാരാറ്റ് കാർഡ് റീഡിങ് സുപരിചതമാണ്. ഇത് ഒരിക്കലും ശാസ്ത്രവുമായി ബന്ധപ്പെടുത്തുന്നില്ല.

പ്രവചന രീതി

ആദ്യമായി, ചോദിക്കേണ്ട ചോദ്യം നിങ്ങൾ മനസിൽ ആവർത്തിക്കുക. കൂടുതൽ കൃത്യതയ്ക്കുവേണ്ടി ഒരു പേപ്പറിൽ അതെഴുതുക.

നിങ്ങളുടെ കാർഡ് തെരഞ്ഞെടുക്കുക’ ഓരോന്നോരോന്നായി മൂന്നുതവണ ക്ലിക്ക് ചെയ്യുക. മൂന്ന് വ്യത്യസ്തമായ കാർഡുകൾ നിങ്ങൾ തെരഞ്ഞെടുക്കണം.

ചോദ്യം ചോദിക്കുമ്പോഴുള്ള നിങ്ങളുടെ മാനസിക അവസ്ഥയെയാണ് ആദ്യത്തെ കാർഡ് സൂചിപ്പിക്കുന്നത്.

നിങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ ചെയ്യേണ്ട പരിശ്രമങ്ങളെയാണ് രണ്ടാമത്തെ കാർഡ് സൂചിപ്പിക്കുന്നത്.
മൂന്നാമത്തെയും അവസാനത്തെയുമായ കാർഡാവട്ടെ നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരം നൽകുന്നു.



കേരളത്തിൽ

ഇന്ത്യയിൽ ടാരറ്റ് കാർഡ് റീഡിംഗ് പ്രചാരം നേടിയിട്ടുള്ളതാണെങ്കിലും കേരളത്തിൽ അത്ര വ്യാപകമായ രീതിയിൽ ആളുകൾ ഇതിലേക്ക് ആകർഷിക്കപ്പെട്ടിട്ടില്ല. അതിനുള്ള പ്രധാന കാരണം, ജനങ്ങൾക്ക് ഇതിനെക്കുറിച്ച് അറിയില്ല എന്നതാണ്. അതേസമയം കൊച്ചിയിൽ ടാരറ്റ് കാർഡ് റീഡിംഗിലേക്ക് ആളുകൾ താത്പര്യം കാണിച്ചു തുടങ്ങിയിട്ടുണ്ട്. 

കൊച്ചിയിൽ ടാരറ്റ് കാർഡ് റീഗിംഡ് ചെയ്യുന്നവരിൽ പ്രശസ്തമായ ഗ്രീഷ്മാസ് കൗൺസിലിങ് കഫെയുടെ ഉടമയും സൈക്കോളജിക്കൽ കൗൺസിലറുമായ ഗ്രീഷ്മ വർഷങ്ങളായി ടാരോറ്റ് കാർഡ് റീഡിംഗ് നടത്തിവരികയാണ്.
ബെംഗളൂരുവിൽ നിന്നും കൊച്ചിയിലെത്തിയിട്ട് അധികമായിട്ടില്ലെങ്കിലും കൗൺസിംഗിലും ടാരറ്റ് കാർഡ് റീഡിംഗിലുമുള്ള മികവ് കൊച്ചിയിൽ അവരെ വളരെ വേഗം പ്രശസ്തയാക്കിയിട്ടുണ്ട്. കൊച്ചിയിലുള്ളവരും പുറത്തുള്ളവരുമായി നിരവധിയാളുകളാണ് ഗ്രീഷ്മാസ് കൗൺസിലിങ് കഫെയിൽ ടാരാറ്റ് കാർഡ് റീഡിംഗിനും കൗൺസിലിംഗിനുമായി എത്തുന്നത്.




No comments:

Post a Comment