ദ്രാവിഡഭാഷാ ഗോത്രത്തില് ഉള്പ്പെടുന്ന ഒരു ആധുനിക ഭാഷയാണ്മ ലയാളം. എ. ഡി ഒന്പതാം നൂറ്റാണ്ടിലാണ് മലയാള ഭാഷ തമിഴിന്റെയോ ദ്രാവിഡത്തിന്റെയോ ഒരു ഉപഭാഷ എന്ന നിലയില് പ്രത്യേക ഭാഷയായി രൂപപ്പെട്ടത് എന്നാണ് പൊതുവായ നിഗമനം. മലയാള ഭാഷയില് എഴുതപ്പെട്ട
ആദ്യത്തെ കണ്ടെടുക്കപ്പെട്ട രേഖ, ചേര ചക്രവര്ത്തിയായിരുന്ന രാജശേഖരന്റെ പേരിലുള്ള വാഴപ്പള്ളി ശാസനം ആണ് . എ.ഡി. 829 ല് ആണ് ഈ ശാസനം എഴുതപ്പെട്ടത്.അതേ നൂറ്റാണ്ടില് തന്നെ എഴുതപ്പെട്ട തരിസാപ്പള്ളി ശാസനം മലയാളത്തിന്റെ ആദ്യകാല സ്വഭാവം വ്യക്തമാക്കുന്ന മറ്റൊരു രേഖയാണ്. 12ം ശതകത്തില് ചീരാമന് എഴുതിയ രാമചരിതം ആണ് മലയാള ഭാഷയിലെ ആദ്യത്തെ സാഹിത്യ കൃതിയായി കരുതപ്പെടുന്നത്.കണ്ടെടുക്കപ്പെട്ടിട്ടുള്ളവയില് ഏറ്റവും പുരാതനമായ കൃതി ഇതാണെങ്കിലും 11ം ശതകത്തില് തോലന് രചിച്ചതായി വിശ്വസിക്കാവുന്ന മന്ത്രാങ്കംആട്ടപ്രകാരത്തില് അക്കാലത്തെ മലയാളത്തിലും തമിഴിലുമുള്ള പദ്യങ്ങള് കാണാവുന്നതാണ്. അതിനു മുന്പ് തന്നെ തമിഴ്-മലയാളങ്ങള് വ്യത്യസ്ത ഭാഷകളായി മാറിക്കഴിഞ്ഞിരുന്നു എന്ന അഭിപ്രായം ഭാഷാപണ്ഡിതന്മാര്ക്കിടയിലുണ്ട്.
ആദ്യത്തെ കണ്ടെടുക്കപ്പെട്ട രേഖ, ചേര ചക്രവര്ത്തിയായിരുന്ന രാജശേഖരന്റെ പേരിലുള്ള വാഴപ്പള്ളി ശാസനം ആണ് . എ.ഡി. 829 ല് ആണ് ഈ ശാസനം എഴുതപ്പെട്ടത്.അതേ നൂറ്റാണ്ടില് തന്നെ എഴുതപ്പെട്ട തരിസാപ്പള്ളി ശാസനം മലയാളത്തിന്റെ ആദ്യകാല സ്വഭാവം വ്യക്തമാക്കുന്ന മറ്റൊരു രേഖയാണ്. 12ം ശതകത്തില് ചീരാമന് എഴുതിയ രാമചരിതം ആണ് മലയാള ഭാഷയിലെ ആദ്യത്തെ സാഹിത്യ കൃതിയായി കരുതപ്പെടുന്നത്.കണ്ടെടുക്കപ്പെട്ടിട്ടുള്ളവയില് ഏറ്റവും പുരാതനമായ കൃതി ഇതാണെങ്കിലും 11ം ശതകത്തില് തോലന് രചിച്ചതായി വിശ്വസിക്കാവുന്ന മന്ത്രാങ്കംആട്ടപ്രകാരത്തില് അക്കാലത്തെ മലയാളത്തിലും തമിഴിലുമുള്ള പദ്യങ്ങള് കാണാവുന്നതാണ്. അതിനു മുന്പ് തന്നെ തമിഴ്-മലയാളങ്ങള് വ്യത്യസ്ത ഭാഷകളായി മാറിക്കഴിഞ്ഞിരുന്നു എന്ന അഭിപ്രായം ഭാഷാപണ്ഡിതന്മാര്ക്കിടയിലുണ്ട്.
മലയാള ഭാഷയുടെ ഉല്പത്തി സിദ്ധാന്തങ്ങള്
മലയാള ഭാഷയുടെ ഉല്പത്തിയെപ്പറ്റി വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളും സിദ്ധാന്തങ്ങളും നിലവിലുണ്ട്. പ്രധാനപ്പെട്ട സിദ്ധാന്തങ്ങള് ഇവയാണ്:
1. ഉപഭാഷാവാദം
2. പൂര്വ-തമിഴ് മലയാള വാദം
3. മിശ്രഭാഷാവാദം
4. സ്വതന്ത്രഭാഷാവാദം
5. സംസ്കൃതജന്യ വാദം
2. പൂര്വ-തമിഴ് മലയാള വാദം
3. മിശ്രഭാഷാവാദം
4. സ്വതന്ത്രഭാഷാവാദം
5. സംസ്കൃതജന്യ വാദം
ഉപഭാഷാവാദം
മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള പ്രമുഖ സിദ്ധാന്തങ്ങളിലൊന്നാണ് 'ഉപഭാഷാവാദം'. തമിഴിന്റെ ഒരു ഉപഭാഷ എന്ന നിലയില് രൂപപ്പെട്ട ഭാഷയാണ് മലയാളം എന്ന് ഈ സിദ്ധാന്തം വിശദീകരിക്കുന്നു. എഫ്.ഡബ്ല്യൂ. എല്ലിസ്, ഹെര്മന് ഗുണ്ടര്ട്ട് തുടങ്ങിയവര് ഇക്കാര്യം ആനുഷംഗികമായി പരാമര്ശിക്കുന്നുണ്ടെങ്കിലും കാള്ഡ്വല് ആണ് ഗവേഷണരൂപത്തില് ആദ്യമായി ഈ വാദം ഉന്നയിച്ചത്.പൂര്വ-തമിഴ് മലയാള വാദം
മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള സിദ്ധാന്തങ്ങളില് ശ്രദ്ധേയമായ ഒന്നാണ് 'പൂര്വ്വ തമിഴ്-മലയാള വാദം'. പൂര്വ്വദ്രാവിഡഭാഷയില് നിന്ന് കന്നഡവും തെലുങ്കും വേര്പിരിഞ്ഞതിനു ശേഷം പൂര്വ തമിഴ്- മലയാളം എന്ന ഒരു പൊതു ഭാഷാ കാലഘട്ടം ഉണ്ടായിരുന്നുവെന്നാണ്
ഈ സിദ്ധാന്തം ചൂണ്ടിക്കാണിക്കുന്നത്. പൂര്വ്വ തമിഴ്- മലയാളത്തെ ഇരുഭാഷകളുടെയും പൂര്വ്വഘട്ടമായി വിശദീകരിക്കുന്നവരില് പ്രമുഖര്എ ല്.വി. രാമസ്വാമി അയ്യര്, കാമില് സ്വലബില്, എസ്.വി. ഷണ്മുഖം മുതലായവരാണ്.(വിശദ പഠനത്തിന് പൂര്വ- തമിഴ് മലയാള വാദംനോക്കുക.)
ഈ സിദ്ധാന്തം ചൂണ്ടിക്കാണിക്കുന്നത്. പൂര്വ്വ തമിഴ്- മലയാളത്തെ ഇരുഭാഷകളുടെയും പൂര്വ്വഘട്ടമായി വിശദീകരിക്കുന്നവരില് പ്രമുഖര്എ ല്.വി. രാമസ്വാമി അയ്യര്, കാമില് സ്വലബില്, എസ്.വി. ഷണ്മുഖം മുതലായവരാണ്.(വിശദ പഠനത്തിന് പൂര്വ- തമിഴ് മലയാള വാദംനോക്കുക.)
മിശ്രഭാഷാവാദം
മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള പ്രമുഖ സിദ്ധാന്തങ്ങളിലൊന്നാണ് 'മിശ്രഭാഷാവാദം'. ചെന്തമിഴില് സംസ്കൃതം കലര്ന്നാണ് മലയാളമുണ്ടായത് എന്ന വാദമാണിത്. പ്രൊഫ: ഇളംകുളം കുഞ്ഞന്പിള്ളയാണ്
ഈ ഭാഷോല്പത്തിവാദത്തിന്റെ സൈദ്ധാന്തികന്.
ഈ ഭാഷോല്പത്തിവാദത്തിന്റെ സൈദ്ധാന്തികന്.
സ്വതന്ത്രഭാഷാവാദം
മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള പ്രമുഖ സിദ്ധാന്തങ്ങളിലൊന്നാണ് സ്വതന്ത്ര ഭാഷാവാദം . തമിഴിന്റെ ഒരു ഉപഭാഷ എന്ന നിലയില് രൂപപ്പെട്ട ഭാഷയാണ് മലയാളം എന്ന വാദഗതിയെ ഈ സിദ്ധാന്തം നിരാകരിക്കുന്നു. അതി പ്രാചീനകാലം മുതലേ മലയാളം ഒരു സ്വതന്ത്ര ഭാഷയാണെന്ന നിഗമനമാണ് സ്വതന്ത്ര ഭാഷാവാദത്തിന്റെ വക്താക്കള് മുന്നോട്ടു വെച്ചിട്ടുള്ളത്. പൂര്വദ്രാവിഡഭാഷയുടെ സ്വതന്ത്രശാഖയായിട്ടാണ് ആറ്റൂര് കൃഷ്ണപിഷാരടി ,കെ. ഗോദവര്മ്മ, ഡോക്ടര് കെ.എം. ജോര്ജ്ജ്, ഉള്ളൂര് എസ്. പരമേശ്വരയ്യര് , സി.എല്. ആന്റണി(ഭാഷാസംക്രമണ വാദം) മുതലായ ഭാഷാപണ്ഡിതന്മാര് കണക്കാക്കുന്നത്. എന്നാല് ഈ ഭാഷാപണ്ഡിതന്മാര്ക്കിടയില്തന്നെ അവരുടേതായ ചെറിയചെറിയ അഭിപ്രായ വ്യത്യാസങ്ങള് ഇക്കാര്യത്തില് നിലനില്ക്കുന്നുമുണ്ട്.സംസ്കൃതജന്യവാദം
മലയാള ഭാഷയുടെ ഉല്പത്തിയെ സംബന്ധിച്ച ഒരു സിദ്ധാന്തം. സംസ്കൃതപ്രഭവവാദികളുടെ അഭിപ്രായത്തില് സംസ്കൃതമാണ് മലയാളത്തിന്റെ മൂലഭാഷ. സംസ്കൃതം ദേവഭാഷയാകയാല്ല മലയാളമടക്കമുള്ള ഭാഷകളും സംസ്കൃതത്തില് നിന്നാണ് ഉണ്ടായതെന്ന വിശ്വാസം ഒരു കാലത്തെ സംസ്കൃത പണ്ഡിതന്മാര്ക്കുണ്ടായിരുന്നു. മലയാളത്തിലുള്ള ഒട്ടധികം പദങ്ങള്സം സംസ്കൃതപദങ്ങളോ സംസ്കൃതജന്യപദങ്ങളോ ആണ് എന്നതാണ് വാസ്തവം. ഈ സംസ്കൃതാതിപ്രസരമാണ് പണ്ഡിതന്മാരേയും സാധാരണജനങ്ങളേയും ഒരുപോലെ ഈ വിശ്വാസത്തിലേക്ക് നയിച്ചത്.ഭാഷോല്പത്തി-നിഗമനം പൂര്ണ്ണമായി തീര്ച്ചയാക്കപ്പെട്ടിട്ടില്ലാത്ത ഈ സിദ്ധാന്തങ്ങളുടെ ശരി തെറ്റുകള് അന്വേഷിക്കുന്നതിനേക്കാള് അവ കൈകാര്യം ചെയ്തിട്ടുള്ള വിവിധ തെളിവുകളുടെ അടിത്തറയില് ഊന്നി നിന്ന്, എ ഡി ഒന്പതാം നൂറ്റാണ്ടില് സ്വതന്ത്രവും വ്യതിരിക്തവുമായ ഒരു ഭാഷയായി മലയാളം രൂപപ്പെട്ടുതുടങ്ങി എന്ന നിഗമനത്തില് എത്തിച്ചേരാവുന്നതാണ്. ഭാഷാപുരോഗതി പന്ത്രണ്ടാം നൂറ്റാണ്ട് വരെ ദക്ഷിണഭാരതത്തിന്റെ തെക്കേഭാഗം ആദികാലം മുതല്ക്കേ ചേരം, ചോളം, പാണ്ഡ്യം എന്നീ പ്രധാന മൂന്നു രാജ്യങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. ഈ രാജവംശങ്ങള് മൂവേന്തന്മാര് എന്നാണ് സംഘ സാഹിത്യത്തില് അറിയപ്പെടുന്നത്. രാജവംശങ്ങളാകട്ടെ പരസ്പരം കലഹിച്ചും അന്യോനം മേല്ക്കോയ്മ നേടിയെടുക്കാനുമുള്ള നിരന്തരശ്രമത്തിലുമായിരുന്നു. ഈ ഒരു കാലയളവില് അധികാരകൈമാറ്റങ്ങളും യുദ്ധങ്ങളും സാധാരണയുമായിരുന്നു. ഈ ഒരു കാരണത്താല് തന്നെ എല്ലാ തമിഴ്നാട്ടുകാര്ക്കും പരസ്പരസംസര്ഗ്ഗം ആവശ്യമായും വന്നിരുന്നു. ഐങ്കുറുനൂറു, ചിലപ്പതികാരം എന്നിങ്ങനെയുള്ള പ്രധാന തമിഴ് കൃതികള് കേരളദേശത്തില് സൃഷ്ടിക്കപ്പെട്ടവയും ആയിരുന്നു. പാണ്ഡ്യചോളചേരന്മാരുടെ പ്രതിനിധിയായി മലയാളദേശത്ത്
പെരുമാക്കന്മാര് ഭരിച്ചിരുന്നതും ഈ കാലത്തു തന്നെയായിരുന്നു.
രാഷ്ട്രകൂടര്, ചാലൂക്യര് എന്നീ ബാഹ്യശക്തികളുടെ ആക്രമണത്താലും ചില വംശങ്ങള് ക്ഷയിക്കുകയും ചെയ്തതിനാലും പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പാണ്ഡ്യചോളചേരരുടെ പ്രതാപം അസ്തമിക്കുകയുമായിരുന്നു. ഏതാണ്ട് ഇതേ കാലയളവിലാണ് അവസാനത്തെ പെരുമാളായ ഭാസ്കരരവിവര്മ്മ ചേരമാന് പെരുമാള് സ്വരാജ്യം മുഴുവന് മക്കള്ക്കും മരുമക്കള്ക്കും പകുത്തുകൊടുത്തതോടെ രാജ്യകാര്യങ്ങള്ക്കായെങ്കിലും തമിഴ്നാടുകളുമായി ബന്ധപ്പെടേണ്ട ആവശ്യം ഇല്ലാതാകുകയായിരുന്നു. ദുര്ഘടമായ കിഴക്കന് മലകള് താണ്ടി അന്യദേശങ്ങളിലേക്ക് യാത്ര ചെയ്യുകയെന്നത് അപൂര്വ്വവുമായി. ഭാഷാപരമായി ദേശ്യഭേദങ്ങള് വര്ദ്ധിച്ചുവരുന്നതിനു ഈ അകല്ച്ച ഒരു കാരണമായി എന്നു വേണം കരുതുവാന്. പദ്യഭാഷയും ഗദ്യഭാഷയും മലയാളഭാഷയുടെ വളര്ച്ചയെ സാഹിത്യ ചരിത്രകാരന്മാര് പ്രധാനമായി മൂന്ന് ശാഖകളായാണ് തിരിച്ചിട്ടുള്ളത്. 1) പാട്ടു ഭാഷ 2) മണിപ്രവാള ഭാഷ 3) ഗദ്യഭാഷ. ഗദ്യഭാഷക്കു തന്നെ ശാസനഗദ്യം എന്നും നമ്പ്യാന്തമിഴ് എന്നും പല തരംതിരിവുകളുണ്ട്.
#മലയാളഭാഷാചരിത്രം
ReplyDelete