.
ചേക്കുട്ടി- ചേറിനെ അതിജീവിച്ച കുട്ടി. ‘ചേക്കുട്ടിയുടെ മുഖത്തും ശരീരത്തിലും മുറിവുകളുണ്ട്. അവളുടെ മേല്‍ ചെളി പുരണ്ടിട്ടുണ്ട്. അവള്‍ പ്രളയദുരിതത്തെ അതിജീവിച്ചവളാണ്. പ്രളയത്തെ അതിജീവിച്ച ഓരോ ജീവന്റേയും പ്രതീകമാണ്.’ ചേറിനെ അതിജീവിച്ച കുട്ടി എന്നതാണ് ചേക്കുട്ടി എന്ന വാക്കിന്റെ അര്‍ഥം.
പ്രളയക്കെടുതിയെ അതിജീവിച്ച കേരളത്തിന്റെ പ്രതീകമാണ് ചേക്കുട്ടി പാവകള്‍. ചേന്ദമംഗലം കൈത്തറിയുടെ അതിജീവനത്തിനായുള്ള വേറിട്ട ആശയമാണ് ചേക്കുട്ടിയുടെ പിറവിക്ക് പിന്നിൽ. കൊച്ചിയില്‍ നിന്നുള്ള ലക്ഷ്മി, ഗോപിനാഥ് എന്നീ സുഹൃത്തുക്കളാണ് ചേക്കുട്ടി പാവകളുടെ സൃഷ്ടിക്കു പിന്നിൽ.
നിർമാണം
കടയിലെ ചില്ലു കൂട്ടിനുള്ളിലിരിക്കുന്ന പാവകളുടെ ചേലുണ്ടാവില്ല ചേക്കുട്ടിക്ക്. പക്ഷേ അവള്‍ മിടുക്കിയാണ്. അവളെ ഒപ്പം കൂട്ടാന്‍ ഒരുപാടു കാരണങ്ങളുണ്ട്. അവള്‍ക്കു നേരേ മുഖം തിരിക്കാന്‍ കാരണങ്ങള്‍ ഇല്ലതാനും. ചേക്കുട്ടിക്കു നമ്മള്‍ നല്‍കുന്ന സ്വീകരണം ചേന്ദമംഗലം കൈത്തറി തൊഴിലാളികള്‍ക്കു നേരേ നമ്മള്‍ നീട്ടുന്ന സഹായഹസ്തം കൂടിയാണ്.
ഒരു ജനത ഒത്തൊരുമിച്ച് മഹാപ്രളയത്തെ അതീജിവിച്ച കഥകൾ വരുംകാലത്തോട് പറയാനായി ചേക്കുട്ടി പാവകളും മലയാളക്കരയിൽ ഇനിയുണ്ടാകും. അതിജീവനത്തിന്റെ കഥകൾ പറഞ്ഞുകൊണ്ട് ചേക്കുട്ടി പാവകൾ പിറന്നുകൊണ്ടേയിരിക്കുന്നു.

വെള്ളം കയറി ചെളി പിടിച്ച സാരിയും മുണ്ടും ഉൾപ്പടെയുള്ള തുണികളാണ് ക്ലോറിനേറ്റ് ചെയ്തു കഴുകി വൃത്തിയാക്കിയ ശേഷം പാവ നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. 1500 രൂപ വിലയുള്ള സാരിയിൽ നിന്ന് 250-360 ചേക്കുട്ടി പാവകളാണ് നിർമ്മിക്കുന്നത്. മുണ്ടിൽ നിന്നും 140 പാവകൾ വരെ നിർമ്മിക്കുന്നു. ഒരു ചേക്കുട്ടി പാവക്ക് 25 രൂപയാണു വിലയായി നിശ്ചയിച്ചിരുന്നത്.
കടയിലെ ചില്ലു കൂട്ടിനുള്ളിലിരിക്കുന്ന പാവകളുടെ ചേലുണ്ടാവില്ല ചേക്കുട്ടിക്ക്. പക്ഷേ അവള്‍ മിടുക്കിയാണ്. അവളെ ഒപ്പം കൂട്ടാന്‍ ഒരുപാടു കാരണങ്ങളുണ്ട്. അവള്‍ക്കു നേരേ മുഖം തിരിക്കാന്‍ കാരണങ്ങള്‍ ഇല്ലതാനും. ചേക്കുട്ടിക്കു നമ്മള്‍ നല്‍കുന്ന സ്വീകരണം ചേന്ദമംഗലം കൈത്തറി തൊഴിലാളികള്‍ക്കു നേരേ നമ്മള്‍ നീട്ടുന്ന സഹായഹസ്തം കൂടിയാണ്.
ഒരു ജനത ഒത്തൊരുമിച്ച് മഹാപ്രളയത്തെ അതീജിവിച്ച കഥകൾ വരുംകാലത്തോട് പറയാനായി ചേക്കുട്ടി പാവകളും മലയാളക്കരയിൽ ഇനിയുണ്ടാകും. അതിജീവനത്തിന്റെ കഥകൾ പറഞ്ഞുകൊണ്ട് ചേക്കുട്ടി പാവകൾ പിറന്നുകൊണ്ടേയിരിക്കുന്നു.
No comments:
Post a Comment